ഗെയില്‍ വിരുദ്ധ പ്രക്ഷോഭത്തെ തുടര്‍ന്ന് ഹര്‍ത്താല്‍ നടത്തുന്ന മുക്കം എരഞ്ഞിമാവ് പ്രദേശത്ത് വീണ്ടും സംഘര്‍ഷം.




മുക്കം: ഗെയില്‍ വിരുദ്ധ പ്രക്ഷോഭത്തെ തുടര്‍ന്ന് ഹര്‍ത്താല്‍ നടത്തുന്ന മുക്കം എരഞ്ഞിമാവ് പ്രദേശത്ത് വീണ്ടും സംഘര്‍ഷം. ഹര്‍ത്താലിനെ തുടര്‍ന്ന് സമരസമിതി റോഡ് ഉപരോധിക്കുകയും ടയറുകള്‍ കൂട്ടിയിട്ട് കത്തിക്കുകയും ചെയ്തിരുന്നു. ഇത് മാറ്റാന്‍ പൊലീസെത്തിയതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. തുടര്‍ന്ന് സമരക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിവീശി. എരഞ്ഞിമാവിനടുത്ത് ഗോതമ്ബ്റോഡിലാണ് പൊലീസ് ലാത്തിവീശിയത്. റോഡിലെ തടസ്സം നീക്കാനെത്തിയ പൊലീസുകാര്‍ക്ക് നേരെ ഇന്ന് രാവിലെ കല്ലേറുണ്ടായിരുന്നു. തടസ്സം മാറ്റിയതോടെ ഏതാനും പേര്‍ വീണ്ടും പൊലീസിന് നേരെ കല്ലെറിഞ്ഞു. ഇതോടെ പ്രതിഷേധക്കാരെ നേരിടാനായി റോഡുകളിലും ഊടുവഴികളിലൂം വീടുകള്‍ കേന്ദ്രീകരിച്ചും പൊലീസുകാര്‍ തെരച്ചില്‍ നടത്തി.

Post A Comment: