ഇ​റാ​ന്‍-​ഇ​റാ​ക്ക് അ​തി​ര്‍​ത്തി​യി​ലു​ണ്ടാ​യ ശ​ക്ത​മാ​യ ഭൂ​ച​ല​ന​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 414 ആ​യി




ബാ​ഗ്ദാ​ദ്: ഇ​റാ​ന്‍-​ഇ​റാ​ക്ക് അ​തി​ര്‍​ത്തി​യി​ലു​ണ്ടാ​യ ശ​ക്ത​മാ​യ ഭൂ​ച​ല​ന​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 414 ആ​യി. ഭൂ​ച​ല​ന​ത്തി​ല്‍ 6,500 പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. ഇ​വ​രി​ല്‍ പ​ല​രു​ടെ​യും നി​ല ഗു​രു​ത​ര​മാ​ണ്. ഭൂ​ക​മ്പ​ത്തെ തു​ട​ര്‍​ന്നു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ലാ​ണ് നി​ര​വ​ധി പേ​ര്‍ മ​രി​ച്ച​ത്. ഭൂ​ക​മ്പ​ത്തി​നു ശേ​ഷം നൂ​റി​ലേ​റെ തു​ട​ര്‍ ച​ല​ന​ങ്ങ​ളും ഉ​ണ്ടാ​യി. 70,000 പേ​ര്‍ ഭ​വ​ന​ര​ഹി​ത​രാ​യ​താ​യ​താ​യി ചി​ല സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ള്‍ അ​റി​യി​ച്ചു. ഞാ​യ​റാ​ഴ്ച രാ​ത്രി 9.20ന് ​ഹ​ലാ​ബ്ജ​യി​ലാ​ണ് ഭൂ​ച​ല​ന​മു​ണ്ടാ​യ​ത്. റി​ക്ട​ര്‍ സ്​കെ​യി​ലി​ല്‍ 7.3 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ശ​ക്ത​മാ​യ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്.  ഇ​റാ​നി​ല്‍ നി​ന്നു​ള്ള​വ​രാ​ണ് മ​രി​ച്ച​വ​രി​ല്‍ കൂ​ടു​ത​ല്‍​പേ​രും. ഭൂ​ച​ല​ന​മു​ണ്ടാ​യെ​ന്ന വാ​ര്‍​ത്ത പ​ര​ന്ന​തോ​ടെ ജ​ന​ങ്ങ​ള്‍ വീ​ടു​ക​ള്‍​വി​ട്ട് കൂ​ട്ട​ത്തോ​ടെ തെ​രു​വി​ലേ​ക്കി​റ​ങ്ങി. ഇ​റാ​നി​ലെ എ​ട്ടോ​ളം ഗ്രാ​മ​ങ്ങ​ലി​ല്‍ ഭൂ​ച​ല​നം നാ​ശ​ന​ഷ്ടം വി​ത​ച്ചു.  ഹ​ലാ​ബ്ജ​യി​ലു​ണ്ടാ​യ ഭൂ​ച​ല​ന​ത്തി​ന്‍റെ തു​ട​ര്‍ ച​ല​ന​ങ്ങ​ള്‍ ഗ​ല്‍​ഫ് മേ​ഖ​ല​യി​ലും അ​നു​ഭ​വ​പ്പെ​ട്ടു. യു​എ​ഇ, കു​വൈ​റ്റ് തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ലും ശ​ക്ത​മാ​യ ഭൂ​ച​ല​നം ഉ​ണ്ടാ​യി. ഇ​വി​ട​ങ്ങ​ളി​ല്‍ ആ​ള​പാ​യ​മു​ണ്ടാ​യ​താ​യി റി​പ്പോ​ര്‍​ട്ടി​ല്ല.

Post A Comment: