തമിഴ്നാട്ടില്‍ തിങ്കളാഴ്ച വരെ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
ചെന്നൈ: തമിഴ്നാട്ടില്‍ തിങ്കളാഴ്ച വരെ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. അതേസമയം, തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ ഇതുവരെ 12 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് മഴയ്ക്ക് കാരണമായി പറയുന്നത്. കനത്ത മഴ തുടരുന്ന കാഞ്ചീപുരം, തിരുവല്ലൂര്‍ പ്രദേശങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. മഴയെത്തുടര്‍ന്ന് അടച്ചിട്ട വിദ്യാലയങ്ങള്‍ ഇതുവരെയും തുറന്നിട്ടില്ല. കൂടാതെ നിരവധി സര്‍വ്വകലാശാല പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. മിക്കയിടങ്ങലിലും ട്രെയിന്‍, ബസ്സ് സര്‍വ്വീസുകള്‍ പുന:സ്ഥാപിച്ച്‌ വരികയാണ്.

Post A Comment: