തിരുവനന്തപുരത്ത് അ​ര്‍​ധ​രാ​ത്രി​യി​ല്‍ ഡി​വൈ​എ​ഫ്‌ഐ ജി​ല്ലാ സെ​ക്ര​ട്ട​റി​യു​ടെ വീ​ടി​നു നേ​രെ ബോം​ബേ​റ്
കാ​ട്ടാ​ക്ക​ട: തിരുവനന്തപുരത്ത് അ​ര്‍​ധ​രാ​ത്രി​യി​ല്‍ ഡി​വൈ​എ​ഫ്‌ഐ ജി​ല്ലാ സെ​ക്ര​ട്ട​റി​യു​ടെ വീ​ടി​നു നേ​രെ ബോം​ബേ​റ്. ഐ.​സാ​ജു​വി​ന്‍റെ കിള്ളിയിലുള്ള വീ​ടി​നു നേ​രെ​യാ​ണ് രാ​ത്രി​ 11 ഓടെ ആ​ക്ര​മ​ണം നടന്നത്. ബൈ​ക്കി​ലെ​ത്തി​യ സം​ഘ​മാ​ണ് ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലെ​ന്ന് സാ​ജു പ​റ​യു​ന്നു. ആക്രമണത്തില്‍ വീ​ടി​ന്‍റെ മു​ന്‍​വ​ശ​ത്തെ ജ​ന​ല്‍ ചി​ല്ലു​ക​ള്‍ ത​ക​ര്‍​ന്നു. കി​ട​പ്പു​മു​റി​ക്കു നേ​രെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം. കി​ള്ളി​യി​ല്‍ സ്ഥാ​പി​ച്ചി​രു​ന്ന സി​പി​എമ്മിന്‍റെ ഫ്ല​ക്സ് ബോ​ര്‍​ഡു​ക​ള്‍ വെള്ളിയാഴ്ച രാത്രി ഒരു സംഘം ത​ക​ര്‍​ത്തിരുന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണു ഡി​വൈ​എ​ഫ്‌ഐ ജി​ല്ലാ സെ​ക്ര​ട്ട​റിയുടെ വീട്ടില്‍ ആ​ക്ര​മ​ണം ന​ട​ന്ന​ത്. ഐ.​ബി.​സ​തീ​ഷ് എം​എ​ല്‍​എ, ഏ​രി​യ സെ​ക്ര​ട്ട​റി ജി.​സ്റ്റീ​ഫ​ന്‍ എ​ന്നി​വ​ര്‍ സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു. ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ല്‍ എ​സ്ഡി​പി​ഐ പ്ര​വ​ര്‍​ത്ത​ക​രാ​ണെ​ന്നു സി​പി​എം ആ​രോ​പി​ച്ചു. അ​ടു​ത്തി​ടെ കി​ള്ളി​യി​ല്‍ സി​പി​എം-എ​സ്ഡി​പി​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ ത​മ്മി​ല്‍ ആ​രോ​പ​ണ പ്ര​ത്യാ​രോ​പ​ണ​ങ്ങ​ള്‍ ന​ട​ക്കു​ക​യും എ​സ്ഡി​പി​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ വെള്ളിയാഴ്ച സ്ഥലത്ത് പ്ര​ക​ട​ന​വും ന​ട​ത്തി​യി​രു​ന്നു. കാ​ട്ടാ​ക്ക​ട പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പരിശോധന നടത്തി.

Post A Comment: