മാധ്യമ പ്രവര്‍ത്തകര്‍ക്ക് വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്‍റെ ശകാരം


കൊച്ചി: മാധ്യമ പ്രവര്‍ത്തകര്‍ക്ക് വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്‍റെ ശകാരം. തോമസ് ചാണ്ടിയുടെ രാജിയെ തുടര്‍ന്നുണ്ടായ സി.പി.ഐ-സി.പിഎം തര്‍ക്കത്തെ കുറിച്ചുള്ള ചോദ്യത്തിന് മാറി നില്‍ക്കെന്ന് പറഞ്ഞ് രോഷം പ്രകടിപ്പിക്കുകയായിരുന്നു മുഖ്യമന്ത്രി. സി.പി.എം സംസ്ഥാനസെക്രട്ടേറിയറ്റ് യോഗം നടക്കുന്ന് ജില്ലാ കമ്മിറ്റി ഓഫീസായ ലെനിന്‍ സെന്‍ററിന്‍റെ പ്രവേശന കവാടത്തില്‍ മാധ്യമങ്ങളുടെ തിരക്കുണ്ടായതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. വഴിയൊരുക്കിയ പൊലീസുദ്യോഗസ്ഥനേയും അദ്ദേഹം ശകാരിച്ചു. ഇതിനുപിന്നാലെ പരിസരത്തുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരെ സ്ഥലത്ത്നിന്ന് പൊലീസ് പിടിച്ചുപുറത്താക്കുകയും ചെയ്തു. തോമസ് ചാണ്ടിയുടെ രാജിയെത്തുടര്‍ന്ന് സി.പി.എമ്മും സി.പി.ഐയും തമ്മില്‍ വാക് തര്‍ക്കം രൂക്ഷമാകുന്നതിനിടെയാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരുന്നത്. 

Post A Comment: