സൗദി അറേബ്യയില്‍ കനത്ത മഴയെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ റദ്ദാക്കി
ജിദ്ദ: സൗദി അറേബ്യയില്‍ കനത്ത മഴയെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ റദ്ദാക്കി. പലയിടത്തും റോഡ് ഗതാഗതം സ്തംഭിച്ചു. താഴ്ന്ന ഭാഗങ്ങളിലും റോഡുകളിലും വെള്ളക്കെട്ടുണ്ടാവുകയും നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ വെള്ളത്തില്‍ മുങ്ങുകയും ചെയ്തു. ജിദ്ദ വിമാനത്താവളത്തിലിറങ്ങേണ്ട ഏതാനും വിമാനങ്ങള്‍ വഴി തിരിച്ചു വിട്ടു. ജിദ്ദയില്‍ നിന്ന് പറക്കേണ്ടിയിരുന്ന വിമാനങ്ങളുടെ സര്‍വീസ് റദ്ദാക്കുകയും ചെയ്തു. കനത്ത മഴയെക്കുറിച്ച്‌ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നതിനാല്‍ ജനം ജാഗ്രതയിലായിരുന്നു. വ്യാപാര സ്ഥാപനങ്ങളില്‍ ഭൂരിഭാഗവും അടഞ്ഞുകിടക്കുകയാണ്. സ്കൂളുകള്‍ക്കും യൂണിവേഴ്സിറ്റികള്‍ക്കും കമ്പനികള്‍ക്കും കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്‍റെ മുന്നറിയിപ്പിനെത്തുടര്‍ന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Post A Comment: