പ്രവാസിയുടെ വീടിന്‍റെ വാതിലുകള്‍ കുത്തിത്തുറന്ന് മോഷണ ശ്രമം

കുന്നംകുളം: പ്രവാസിയുടെ  വീടിന്‍റെ വാതിലുകള്‍ കുത്തിത്തുറന്ന് മോഷണ ശ്രമം. പാറേംമ്പാടം കൊങ്ങണൂര്‍ വലിയവലപ്പില്‍ വിജയസേനന്‍റെ വീട്ടിലാണ് മോഷണശ്രമം നടന്നത്. വ്യാഴാഴ്ച രാത്രിയിലാണ് മോഷണ ശ്രമം നടന്നത്. വീടിന്‍റെ ഗ്രില്ലും മുന്‍വാതിലും തകര്‍ത്തു അകത്തു കടന്ന മോഷ്ടാക്കള്‍ കിടപ്പ് മുറിയുടെ വാതിലുകളും അലമാരിയും കുത്തിത്തുറന്ന നിലയിലാണ്. വിജയസേനനും കുടുംബവും ഗള്‍ഫിലാണ് താമസം മകളുടെ വിവാഹത്തിന്റെ മുന്നോരുക്കങ്ങള്‍ക്ക് വേണ്ടി ഇവര്‍ കഴിഞ്ഞ മാസം നാട്ടിലേക്കു വന്നിരുന്നു. പരാതിയെ തുടര്‍ന്ന് കുന്നംകുളം പോലീസും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

Post A Comment: