ഒഡീഷയിലെ ബാര്‍ഗാരയില്‍ ആറ് കര്‍ഷകര്‍ ആത്മഹത്യ ചെയ്തു.


ബാര്‍ഗാര: ഒഡീഷയിലെ ബാര്‍ഗാരയില്‍ ആറ് കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. കീടങ്ങള്‍ മൂലം വിളകള്‍ നശിച്ചതാണ് ആത്മഹത്യക്ക് കാരണം. ഒഡീഷ യുടെ വിവിധ ജില്ലകളിലായി 10 ദിവസത്തിനുള്ളില്‍ മാത്രം ആത്മഹത്യ ചെയ് തത് എട്ട് കര്‍ഷകരാണ്. വിളകള്‍ നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് നഷ്ട പരിഹാരം നല്‍കുമെന്ന് ഡിസ്ട്രിക് മജിസ്ട്രേറ്റ് കാഗേന്ദ്ര പാദെ പറഞ്ഞു. ഉദ്യോഗസ്ഥര്‍ പ്രശ്നത്തില്‍ വേണ്ടത് ചെയത് വരികയാണെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം ബിജു ജനദാദള്‍ നയിക്കുന്ന സര്‍ക്കാര്‍ സംസ്ഥാനത്തെ കര്‍ഷകരെ മരിക്കാന്‍ വിട്ടുകൊടുത്തിരിക്കുകയാണെന്ന് കേന്ദ്ര മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ കുറ്റപ്പെടുത്തി.

Post A Comment: