നടിയും നര്‍ത്തകിയുമായ ആശാ ശരത്തിന്‍റെ സഹോദന്‍ അന്തരിച്ചു.


നടിയും നര്‍ത്തകിയുമായ ആശാ ശരത്തിന്‍റെ സഹോദന്‍ അന്തരിച്ചു. കലാമണ്ഡലം സുമതിയുടെയും കൃഷ്ണന്‍കുട്ടി നായരുടേയും മകനായ ബാലഗോപാല്‍ (43) ആണ് അന്തരിച്ചത്. ഹൃദയ ശസ്ത്രക്രിയയെ തുടര്‍ന്ന് ചെന്നൈയില്‍ വിശ്രമത്തിലായിരുന്നു ബാലഗോപാല്‍. ഭാര്യ സൗമ്യ ബാലഗോപാല്‍. സംസ്കാരം പിന്നീട് പെരുമ്പാവൂരില്‍ നടക്കും. ആശയുടെ മൂത്ത സഹോദരനായ വേണുഗോപാല്‍ ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഇരുപത്തിയെട്ടാമത്തെ വയസ്സില്‍ അന്തരിച്ചിരുന്നു. 1993 നവംബര്‍ 29നാണ് വേണുഗോപാല്‍ മരിച്ചത്. 2017ലെ നവംബര്‍ മാസത്തില്‍ തന്നെയാണ് രണ്ടാമത്തെ സഹോദരന്‍റെ മരണമെന്നത് ആകസ്മികം.

Post A Comment: