മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പ്രിയരഞ്ജന്‍ ദാസ് മുന്‍ഷി (72) അന്തരിച്ചു
ദില്ലി: മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പ്രിയരഞ്ജന്‍ ദാസ് മുന്‍ഷി (72) അന്തരിച്ചു. 2008ല്‍ പക്ഷാഘാതം വന്നതിനെ തുടര്‍ന്ന് ദീര്‍ഘകാലമായി അദ്ദേഹം രോഗശയ്യയിലായിരുന്നു. ബംഗാളിലെ യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന പ്രിയരഞ്ജന്‍ 1971-ലാണ് പാര്‍ലമെന്റിലെത്തുന്നത്, 1985ല്‍ കേന്ദ്രമന്ത്രിയായി. മന്‍മോഹന്‍ സിങ് മന്ത്രിസഭയിലും അദ്ദേഹം അംഗമായിരുന്നു. 20 വര്‍ഷത്തോളം ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍റെ പ്രസിഡന്റായും സേവനം അനുഷ്ഠിച്ചിരുന്നു.

Post A Comment: