കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്കു കടത്തുകയായിരുന്ന രണ്ട് കോടി രൂപയിലധികം വരുന്ന കുഴല്‍പ്പണം തലശേരിയില്‍ പിടികൂടി


തലശേരി: കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്കു കടത്തുകയായിരുന്ന രണ്ട് കോടി രൂപയിലധികം വരുന്ന കുഴല്‍പ്പണം തലശേരിയില്‍ പിടികൂടി. ഇന്നു രാവിലെ 9.30  ഓടെ തലശേരി റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് സംഘത്തെ പിടികൂടിയത്. ബംഗളൂരുവില്‍ നിന്ന് ട്രെയിനില്‍ കേരളത്തിലേക്ക് പണം കടത്തുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്. തലശേരി ഡിവൈഎസ്പി പ്രിന്‍സ് എബ്രഹാം, സിഐ കെ.വി. പ്രേമചന്ദ്രന്‍, പ്രിന്‍സിപ്പല്‍ എസ്‌ഐ എം. അനില്‍, പ്രത്യേക സ്ക്വാഡ് അംഗങ്ങളായ  അജയന്‍, ബിജുലാല്‍, വിനോദ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ആസൂത്രിത നീക്കത്തിലാണ് കുഴല്‍പ്പണ സംഘം പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് കൊടുവള്ളി സ്വദേശികളായ കരുവംപൊയില്‍ പൊന്‍പാറയ്ക്കല്‍ ഇഖ്ബാല്‍ (30), പെരുന്തോട്ടത്തില്‍ മുഹമ്മദ് (21) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചോദ്യം ചെയ്തു വരികയാണ്.

Post A Comment: