കോണ്‍ഗ്രസുമായി സഖ്യത്തിനെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.തിരുവനന്തപുരം: കോണ്‍ഗ്രസുമായി സഖ്യത്തിനെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. തലയ്ക്ക് സ്ഥിരതയുള്ളവരാരും കേരളത്തില്‍ കോണ്‍ഗ്രസിനൊപ്പം പോവില്ലെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. കുറിഞ്ഞി വിവാദത്തില്‍ റവന്യൂ വനം വകുപ്പുകള്‍ തമ്മില്‍ തര്‍ക്കമില്ല. റവന്യൂ സെക്രട്ടറിയെ മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. സി.പി.എമ്മുമായി തര്‍ക്കമില്ലെന്നും തര്‍ക്കമുണ്ടെങ്കില്‍ പരിഹരിച്ചിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Post A Comment: