തൃശ്ശൂര്‍ പാമ്പാടി നെഹ്റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയി മരണപ്പെട്ട കേസ് സിബിഐ ഏറ്റെടുക്കേണ്ട തീരുമാനം കേന്ദ്രസര്‍ക്കാര്‍ പുനഃപരിശോധിക്കുന്നുദില്ലി: തൃശ്ശൂര്‍ പാമ്പാടി നെഹ്റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയി മരണപ്പെട്ട കേസ് സിബിഐ ഏറ്റെടുക്കേണ്ട തീരുമാനം കേന്ദ്രസര്‍ക്കാര്‍ പുനഃപരിശോധിക്കുന്നു. അന്വേഷണത്തെ അനുകൂലിച്ചാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നിലപാടെടുത്തത്. അടുത്ത മാസം അഞ്ചിനകം തീരുമാനമെടുത്ത് കോടതിയെ അറിയിക്കാമെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്. എന്നാല്‍, ജിഷ്ണുക്കേസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളില്‍ സിബിഐയ്ക്ക് വീഴ്ച പറ്റിയെന്ന് സുപ്രീംകോടതി ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു. അന്വേഷണം ഏറ്റെടുക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ അന്തിമതീരുമാനമെടുക്കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്നും കോടതി പറഞ്ഞിരുന്നു. എന്നാല്‍ , അന്വേഷണം ഏറ്റെടുക്കേണ്ടതില്ലെന്ന സിബിഐ ഇന്‍സ്പെക്ടറുടെ വാക്ക് മുഖവിലയ്ക്കെടുത്ത് സിബിഐ ജോയിന്റ് ഡയറക്ടറാണ് കേരളത്തെ തീരുമാനം അറിയിച്ചത്. ഇത് നടപടിക്രമങ്ങളിലെ വീഴ്ചയാണെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടുവെന്ന് ജസ്റ്റിസ് എന്‍.വി.രമണ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

Post A Comment: