മലപ്പുറം ജില്ലയിലൂടെ കടന്നുപോകുന്ന ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി തുടരുമെന്ന് ജില്ലാ കലക്റ്റര്‍ അമിത് മീണ അറിയിച്ചുമലപ്പുറം: മലപ്പുറം ജില്ലയിലൂടെ കടന്നുപോകുന്ന ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി തുടരുമെന്ന് ജില്ലാ കലക്റ്റര്‍ അമിത് മീണ അറിയിച്ചു. ഇവിടെ പദ്ധതികള്‍ നിര്‍ത്തി വയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് മലപ്പുറം കലക്റ്ററേറ്റില്‍ ജനപ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, ജനവാസ കേന്ദ്രങ്ങളിലൂടെ പദ്ധതി കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്നും സമരം ശക്തമാക്കുമെന്നും സമരസമിതി അറിയിച്ചു.

Post A Comment: