ഇടുക്കി ജില്ലയിലെ അണക്കെട്ടിനോടു ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ നേരിയ ഭൂചലനം




തൊടുപുഴ: ഇടുക്കി ജില്ലയിലെ അണക്കെട്ടിനോടു ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ നേരിയ ഭൂചലനം. ഇന്ന് പുലര്‍ച്ചെ 4.55നാണ് ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 2.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്‍റെ തീവ്രത അഞ്ച് മുതല്‍ ഏഴ് സെക്കന്‍ഡ് വരെയായിരുന്നു. ചെറുതോണി, മൂലമറ്റം, കുളമാവ് എന്നിവിടങ്ങളിലാണ് ഭൂചലനമുണ്ടായത്. കുളമാവ് വനത്തിനുള്ളിലാണ് പ്രഭവകേന്ദ്രം.

Post A Comment: