സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത എസ്.ദുര്‍ഗയുടെ സെന്‍സര്‍ഷിപ്പ് സെന്‍സര്‍ ബോര്‍ഡ് റദ്ദാക്കി.ദില്ലി: സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത എസ്.ദുര്‍ഗയുടെ സെന്‍സര്‍ഷിപ്പ് സെന്‍സര്‍ ബോര്‍ഡ് റദ്ദാക്കി. സിനിമയുടെ പേര് സംബന്ധിച്ച പരാതി ലഭിച്ചതിനേത്തുടര്‍ന്നാണ് സെന്‍സര്‍ഷിപ്പ് റദ്ദാക്കിയത്. ഗോവ ഫിലിം ഫസ്റ്റിവലില്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയിരുന്നെങ്കിലും ഇതുവരെ പ്രദര്‍ശിപ്പിച്ചിട്ടില്ല. ചിത്രത്തിന്‍റെ പേരില്‍ വ്യക്തതക്കുറവുണ്ടെന്നാണ് സെന്‍സര്‍ബോര്‍ഡ് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെ രേഖാമൂലം അറിയിച്ചത്. ഇനി ഒരു അറിയിപ്പുണ്ടാകുന്നതു വരെ എസ് ദുര്‍ഗ പ്രദര്‍ശിപ്പിക്കരുതെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സിനിമ വീണ്ടും സെന്‍സര്‍ഷിപ്പിനായി സമര്‍പ്പിക്കാമെന്നും സെന്‍സര്‍ബോര്‍ഡ് അറിയിച്ചു. തിരുവനന്തപുരത്ത് നടക്കാനിരിക്കുന്ന ഐ.എഫ്.എഫ്.കെയില്‍ എസ് ദുര്‍ഗ പ്രദര്‍ശിപ്പിക്കുന്നതിന് ഇത് തടസ്സമാകും.

Post A Comment: