ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു

തിരുവനന്തപുരം:  ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു. വ്യാഴാഴ്ച രാവിലെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് സച്ചിന്‍ കൂടിക്കാഴ്ച നടത്തിയത്.  പത്നി അഞ്ജലിയും സച്ചിനൊപ്പം കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ഐഎസ്‌എല്‍ ഫുട്ബോള്‍ കേരള ടീം കേരള ബ്ളാസ്റ്റേഴ്സിന്‍റെ സഹഉടമ കൂടിയായ സച്ചിന്‍ അടുത്ത ദിവസം ആരംഭിക്കുന്ന ഐഎസ്‌എല്‍ മത്സരങ്ങള്‍ക്ക് പിന്തുണ തേടിയാണ് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയത്. നവംബര്‍ 17ന് കൊല്‍ക്കത്തയിലാണ് ബ്ളാസ്റ്റേഴ്സിന്‍റെ ആദ്യ മത്സരം. 24 ന് കൊച്ചിയിലാണ് കേരളത്തിലെ ആദ്യ മത്സരം. കലൂര്‍ സ്റ്റേഡിയത്തില്‍ ജംഷഡ്പൂര്‍ എഫ്സിയാണ് ബ്ളാസ്റ്റേഴ്സിന്‍റെ എതിരാളികള്‍. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച ക്രിയാത്മകമാണെന്നും എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തുവെന്നും സച്ചിന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Post A Comment: