മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും സംഘപരിവാര്‍ വിമര്‍ശകയുമായ ഗൌരി ലങ്കേഷിന്‍റെ കൊലപാതക കേസ്‌ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡി.


ബംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും സംഘപരിവാര്‍ വിമര്‍ശകയുമായ ഗൌരി ലങ്കേഷിന്‍റെ കൊലപാതക കേസ്‌ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡി. ഒരാഴ്ചയ്ക്കകം വധത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ പേരുകള്‍ വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.  പ്രതികളെക്കുറിച്ചുള്ള യഥാര്‍ഥ ചിത്രം ലഭിച്ചുകഴിഞ്ഞു. തെളിവ് ശേഖരണം നടന്നുവരികയാണ്. ധാബോല്‍ക്കര്‍, പന്‍സാരെ വധക്കേസുകള്‍പോലെ അന്വേഷണം വഴിമുട്ടില്ല. ലങ്കേഷിന്‍റെ ഘാതകരെ പിടികൂടുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Post A Comment: