താല്‍പ്പര്യമുള്ള പൊലീസുകാരെ മാത്രം തന്‍റെ സുരക്ഷയ്ക്കായി നിര്‍ത്തിയാല്‍ മതിയെന്ന രാജേശ്വരിയുടെ നിലപാട് പൊലീസിനു തലവേദനയാകുന്നു


പെരുമ്പാവൂരില്‍ ക്രൂരപീഡനത്തിനു ഇരയായ ജിഷ കൊലക്കേസില്‍ കോടതി അന്തിമവാദം കേള്‍ക്കാനിരിക്കേ ജിഷയുടെ അമ്മ രാജേശ്വരി ടൂറിലാണ്. രാജേശ്വരി മൂകാംബിക ക്ഷേത്ര ദര്‍ശനത്തിന്‍റെ തിരക്കിലാണ്. ക്ഷേത്രദര്‍ശനത്തിനു ശേഷം രാജേശ്വരി മൂന്നാറില്‍ നീലക്കുറിഞ്ഞി പൂത്തത് കാണാന്‍ പോകുമെന്ന് മൂത്തമകള്‍ ദീപ പറയുന്നു. രണ്ട് വനിതാ പൊലീസുകാര്‍ക്കൊപ്പം ഇന്നലെയാണ് രാജേശ്വരി മൂകാംബികയിലേക്ക് പുറപ്പെട്ടത്. മൂന്നാര്‍ ചുറ്റിക്കറങ്ങിയശേഷമാകും തിരിച്ചുവരികയെന്ന് സൂചന. ജിഷ കേസിലെ അന്തിമവാദം കേള്‍ക്കാന്‍ പോലും രാജേശ്വരിക്ക് സമയമില്ല. രണ്ടാഴ്ച മുമ്പ് ജിഷയുടെ പിതാവ് പാപ്പു റോഡരികില്‍ കിടന്ന് മരിച്ചിരുന്നു. അന്ന് ഭര്‍ത്താവിന്‍റെ മൃതദേഹം അവസാനമായി ഒരു നോക്ക് കാണാന്‍ പോലും രാജേശ്വരി എത്തിയില്ലെന്നതും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. താല്‍പ്പര്യമുള്ള പൊലീസുകാരെ മാത്രം തന്‍റെ സുരക്ഷയ്ക്കായി നിര്‍ത്തിയാല്‍ മതിയെന്ന രാജേശ്വരിയുടെ നിലപാട് പൊലീസിനു തലവേദനയാകുന്നുണ്ട്.

Post A Comment: