ഹാദിയയെ സന്ദര്‍ശിച്ച ശേഷം ദേശീയ വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ സംസ്ഥാന വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ എം.സി.ജോസഫൈന്‍.തിരുവനന്തപുരം: ഹാദിയയെ സന്ദര്‍ശിച്ച ശേഷം ദേശീയ വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ സംസ്ഥാന വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ എം.സി.ജോസഫൈന്‍. ഹാദിയ സുരക്ഷിതയും സന്തോഷവതിയുമാണെന്നാണ് ദേശീയ വനിതാ കമ്മിഷന്‍ അദ്ധ്യക്ഷന്‍ രേഖാശര്‍മ പറഞ്ഞത്. ഹാദിയ സുരക്ഷിത ആയിരിക്കാം. എന്നാല്‍ സന്തോഷവതിയില്ലെന്നാണ് ജോസഫൈന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. ദേശീയ വനിത കമ്മിഷന് ഹാദിയയെ സന്ദര്‍ശിക്കാന്‍ പിതാവ് അശോകന്‍ അനുവദിച്ചു. എന്നാല്‍,​ സംസ്ഥാന വനിതാ കമ്മിഷന് സന്ദര്‍ശനാനുമതി നിഷേധിക്കുകയായിരുന്നു. രേഖാ ശര്‍മ സന്ദര്‍ശിച്ചപ്പോള്‍ ഇല്ലാത്ത എന്ത് സുരക്ഷാപ്രശ്നമാണ് സംസ്ഥാന കമ്മിഷന്‍ സന്ദര്‍ശിച്ചാല്‍ ഉണ്ടാവുന്നതെന്നും ജോസഫൈന്‍ ചോദിച്ചു. ഹാദിയയ്ക്ക് സന്തോഷം ലഭിക്കേണ്ടത് സ്വന്തം കുടുംബത്തില്‍ നിന്നാകണമെന്നും ഹാദിയയുടെ കാര്യത്തില്‍ 27ന് ശേഷം ഈ നില തുടരാനാവില്ലന്നും ജോസഫൈന്‍ അറിയിച്ചു.

Post A Comment: