കമ്മിഷന്‍റെ ചില ശുപാര്‍ശകളില്‍ റിപ്പോര്‍ട്ട് നല്‍കുന്നതിനായി ഒരു കമ്മിറ്റിയെ സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്.

തിരുവനന്തപുരം: മുന്‍ മന്ത്രി എ.കെ.ശശീന്ദ്രന്‍ ഉള്‍പ്പെട്ട ഫോണ്‍ കെണി വിവാദത്തില്‍ ജസ്റ്റിസ് പി.എസ്.ആന്‍റണി കമ്മിഷന്‍ റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചതായി മുഖ്യമ ന്ത്രി പിണറായി വിജയന്‍. ചൊവ്വാഴ്ചയാണു റിപ്പോര്‍ട്ട് സര്‍ക്കാരിനു കൈമാറിയത്. ശശീന്ദ്രനെതിരെ വാര്‍ത്ത നല്‍കിയ ചാനലിനെതിരെ നിയമനടപടി സ്വീകരിക്കണം. ഇതിനായി കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയത്തിനു കത്തെഴുതും. ചാനല്‍ മേധാവിയെ പ്രോസിക്യൂട്ട് ചെയ്യണമെന്നും കമ്മിഷന്‍ ശുപാര്‍ശ ചെയ്യുന്നു. ചാനലിന് സ്വയം നിയന്ത്രണം ഇല്ലായിരുന്നു. ഇക്കാര്യം കേന്ദ്രത്തിന്‍റെ ശ്രദ്ധയില്‍ കൊണ്ടുവരണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്. കമ്മിഷന്‍റെ ചില ശുപാര്‍ശകളില്‍ റിപ്പോര്‍ട്ട് നല്‍കുന്നതിനായി ഒരു കമ്മിറ്റിയെ സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്. ഈ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് അനുസരിച്ച്‌ സര്‍ക്കാര്‍ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Post A Comment: