രാഹുല്‍ ഗാന്ധി ഡിസംബര്‍ നാലിന് കോണ്‍ഗ്രസ്സ് അധ്യക്ഷനാകും


ദില്ലി: രാഹുല്‍ ഗാന്ധി ഡിസംബര്‍ നാലിന് കോണ്‍ഗ്രസ്സ് അധ്യക്ഷനാകും. ലളിതമായ ചടങ്ങിലായിരിക്കും രാഹുല്‍ ഗാന്ധിയുടെ സ്ഥാനാരോഹണം. എഐസിസി അധ്യക്ഷ തിരഞ്ഞെടുപ്പിനുള്ള സമയക്രമവും പ്രഖ്യാപിച്ചു. ഡിസംബര്‍ 1ന് വിജ്ഞാപനം ഇറക്കും. നാലിനാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുക. മറ്റ് പത്രികകളില്ലെങ്കില്‍ അന്ന് തന്നെ പ്രഖ്യാപനമുണ്ടാകും. വോട്ടെടുപ്പ് ആവശ്യമുണ്ടെങ്കില്‍ 16നായിരിക്കും നടക്കുക. 19ന് ഔദ്യോഗിക ഫലപ്രഖ്യാപനം ഉണ്ടാകും. അതേസമയം എ.കെ.ആന്‍റണി കോണ്‍ഗ്രസ്സ് ദേശീയ ഉപാധ്യക്ഷന്‍ ആയേക്കുമെന്ന് സൂചന. ഉപാധ്യക്ഷ സ്ഥാനം തുടരുകയാണെങ്കില്‍ ആന്‍റണിയ്ക്കാണ് കൂടുതല്‍ സാധ്യത.

സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തക സമിതി യോഗം ഡല്‍ഹിയില്‍ പുരോഗമിക്കുകയാണ്.

Post A Comment: