ആഗോള മെസ്സേജിങ്ങ് ആപ്പായ വാട്സപ്പിന്‍റെ പ്രവര്‍ത്തനം പെട്ടെന്ന് നിലച്ചത് ഉപയോക്താക്കളില്‍ ആശങ്കയുണ്ടാക്കി.

ദില്ലി: ആഗോള മെസ്സേജിങ്ങ് ആപ്പായ വാട്സപ്പിന്‍റെ പ്രവര്‍ത്തനം പെട്ടെന്ന് നിലച്ചത് ഉപയോക്താക്കളില്‍ ആശങ്കയുണ്ടാക്കി. ലോകം മുഴുവന്‍ വാട്സാപ്പ് അക്കൗണ്ടുകള്‍ പ്രവര്‍ത്തന രഹിതമായി. നിലവില്‍ മെസ്സേജുകള്‍ അയക്കാനോ സ്വീകരിക്കാനോ കഴിയുന്നില്ല. മെസ്സേജിങ് സേവനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ച്‌ ട്വിറ്ററില്‍ ആളുകള്‍ പരാതി നല്‍കിയിട്ടുണ്ട്. പ്രശ്നം സംബന്ധിച്ച്‌ വാട്സാപ്പ് അധികൃതര്‍ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ മെയിലും ഇത്തരത്തില്‍ വാട്സാപ്പിന്‍റെ പ്രവര്‍ത്തനം നിലച്ചിരുന്നു.

Post A Comment: