കേരള സംസ്ഥാന ചലചിത്ര അക്കാദമിയുടെ ടൂറിംങ് ടാക്കീസ് പദ്ധതിയുടെ മേഖലതല ഉദ്ഘാടനം മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ പി.കെ. ബിജു എം പി നിര്‍വ്വഹിച്ചു


കേരള സംസ്ഥാന ചലചിത്ര അക്കാദമിയുടെ ടൂറിംങ് ടാക്കീസ് പദ്ധതിയുടെ മേഖലതല ഉദ്ഘാടനം മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ പി.കെ. ബിജു എം പി നിര്‍വ്വഹിച്ചു.

മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ  ബിന്ദു ബെന്നി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടീവ് അംഗം ടി.കെ. വാസു, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ  കെ.എച്ച് സുഭാഷ് , ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ.എന്‍ ഹരി, പുരോഗമന കലാ സാഹിത്യ സംഘം ജില്ല സെക്രട്ടറി എം എന്‍ വിനയകുമാര്‍, ടൂറിംങ് ടാക്കീസ് സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ കെ.ഒ കുര്യാക്കോസ്, സി ഡി എസ് ചെയര്‍പേഴ്സണ്‍ പി.വി സുമ എന്നിവര്‍ സംസാരിച്ചു. ചലച്ചിത്ര അക്കാദമി റീജിയണല്‍ കോ- ഓര്‍ഡിനേറ്റര്‍ റിജോയ്. കെ.ജെ സ്വാഗതവും മണികണ്ഠന്‍.കെ നന്ദിയും പറഞ്ഞു. ചലച്ചിത്ര അക്കാദമി, ജില്ലാ ലൈബ്രറി കൗണ്‍സില്‍, പുരോഗമന കലാസാഹിത്യ സംഘം, ഫിലിം സൊസൈറ്റീസ് ഫെഡറേഷന്‍ എന്നിവ സംയുക്തമായി നടത്തുന്ന കെ.ആര്‍ മോഹനന്‍ ചലച്ചിത്രോത്സവത്തിനും ഇതിന്‍റെ ഭാഗമായി തുടക്കം കുറിച്ചു. കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കായി ജയരാജ് സംവിധാനം ചെയ്ത ഒറ്റാല്‍ സിനിമയുടെ പ്രദര്‍ശനവും നടത്തി.

Post A Comment: