പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ പിതാവിന്‍റെ മരണത്തിന് ശേഷം പുതിയ ദുരൂഹതകള്‍ ഉരുത്തിരിയുന്നു.


പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ പിതാവിന്‍റെ മരണത്തിന് ശേഷം പുതിയ ദുരൂഹതകള്‍ ഉരുത്തിരിയുന്നു. ഭക്ഷണത്തിനും മരുന്നിനും വകയില്ലാതെ വാര്‍ദ്ധക്യത്തിന്‍റെ അവശതകളും രോഗാവസ്ഥകളും വേട്ടയാടിയാണ് ജിഷയുടെ അച്ഛന്‍ പാപ്പു മരണം വരിച്ചത്. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് പെരുമ്പാവൂര്‍ ചെറുകുന്നത്ത് ഫാമിന് സമീപത്തെ റോഡിലാണ് അദ്ദേഹത്തിന്‍റെ മൃതദേഹം കാണപ്പെട്ടത്. ദാരിദ്ര്യത്തിലും അവശതയിലും വലഞ്ഞിരുന്ന പാപ്പുവിന്‍റെ പക്കല്‍ സമ്പാദ്യമൊന്നും ഇല്ലെന്നാണ് ബന്ധുക്കളും നാട്ടുകാരും കരുതിയിരുന്നത്. എന്നാല്‍, മരണത്തിന് ശേഷം പാപ്പുവിന്‍റെ അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ച പൊലീസ് ശരിക്കും ഞെട്ടി. ലക്ഷങ്ങളായിരുന്നു അക്കൗണ്ടിലുണ്ടായിരുന്നത്. മരണസമയത്ത് കയ്യില്‍ മൂവായിരത്തില്‍പ്പരം രൂപയാണ് അവശേഷിച്ചിരുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓടക്കാലി ശാഖയിലെ പാസ് ബുക്ക് പ്രകാരം ബാങ്ക് അക്കൗണ്ടില്‍ അവശേഷിക്കുന്നത് 4,52,000 രൂപയാണ്. ഇതേതുടര്‍ന്ന് അദ്ദേഹത്തിന്‍റെ സമ്പാദ്യത്തിന്‍റെ ഉറവിടം കണ്ടെത്താന്‍ പൊലീസ് തെളിവെടുപ്പ് തുടങ്ങി.

Post A Comment: