കുന്നംകുളം:  ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സമൂഹത്തിന് എന്ത് സംഭാവന നല്‍കുന്നു എന്നത് വിലയിരുത്തപ്പെടണമെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊ: സി രവീന്ദ്രനാഥ്. ശ്രീ വിവേകാനന്ദ കോളേജ് സ്ഥാപക ദിനാഘോഷവും നാക് ഗ്രേഡിങ്ങിന്‍റെ   പ്രഖ്യാപനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം നൂതന ആശയങ്ങള്‍ സമൂഹത്തിന് ലഭിക്കുമ്പോഴാണ് വിദ്യാഭ്യാസം ജനകീയമാകുന്നതെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ വിദ്യാഭ്യാസ നിലവാരമുയര്ത്താന്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ജനകീയ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കൊച്ചിന്‍  ദേവസ്വംബോര്‍ഡ് പ്രസിഡന്റ്‌ ഡോ: എം കെ സുദര്‍ശന്‍ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ പി എം സുരേഷ്, കോളേജ് ചെയര്‍മാന്‍ വി എ ഷീജ, പിടിഎ വൈസ് പ്രസിഡന്റ്‌ സി ജി കാര്‍ത്തികേയന്‍, കോളേജ് പ്രിന്‍സിപ്പല്‍ കെ കൃഷ്ണകുമാരി, മധു കെ നായര്‍, എം എസ് ജിതിന്‍, കെ സംഗമേശ്വരന്‍ എന്നിവര്‍ സംസാരിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി നടന്ന നാക് പരിശോധനയെ തുടര്‍ന്ന് കോളേജിന് ബി പ്ലസ്‌ ഗ്രേഡ് ലഭിച്ചിരുന്നു.

Post A Comment: