സോ­ളാര്‍ കേ­സില്‍ സരി­ത എ­സ് നായ­രെ ലൈംഗി­ക ചൂഷ­ണം ചെ­യ്­ത­വ­രു­ടെ പ­ട്ടി­ക­യില്‍ 16 പേര്‍. ത­ന്നെ ബ­ലാ­ത്സം­ഗം ചെ­യ്യു­കയും ലൈംഗി­ക ചൂഷ­ണം ചെ­യ്­ത­വ­രു­ടെയും പേ­രു­കള്‍ വെ­ളി­പ്പെ­ടു­ത്തി സരി­ത ക­മ്മീ­ഷ­നില്‍ നല്‍കിയ മൊ­ഴി­യു­ടെ അ­ടി­സ്ഥാ­ന­ത്തില്‍ ക്രി­മി­നല്‍ കേ­സ് എ­ടു­ക്കു­മെ­ന്നാ­ണ് മു­ഖ്യ­മന്ത്രി


Rojan Abraham
തി­രു­വ­ന­ന്ത­പുരം: സോ­ളാര്‍ കേ­സില്‍ സരി­ത എ­സ് നായ­രെ ലൈംഗി­ക ചൂഷ­ണം ചെ­യ്­ത­വ­രു­ടെ പ­ട്ടി­ക­യില്‍ 16 പേര്‍. ത­ന്നെ ബ­ലാ­ത്സം­ഗം ചെ­യ്യു­കയും ലൈംഗി­ക ചൂഷ­ണം ചെ­യ്­ത­വ­രു­ടെയും പേ­രു­കള്‍ വെ­ളി­പ്പെ­ടു­ത്തി സരി­ത ക­മ്മീ­ഷ­നില്‍ നല്‍കിയ മൊ­ഴി­യു­ടെ അ­ടി­സ്ഥാ­ന­ത്തില്‍ ക്രി­മി­നല്‍ കേ­സ് എ­ടു­ക്കു­മെ­ന്നാ­ണ് മു­ഖ്യ­മന്ത്രി വ്യ­ക്ത­മാ­ക്കി­യി­രി­ക്കു­ന്ന­ത്. സോ­ളാര്‍ കേ­സില്‍ ജു­ഷീ­ഷ്യല്‍ അ­ന്വേഷ­ണം ന­ടത്തി­യ ജ­സ്­റ്റീ­സ് ജി ശി­വ­രാ­ജന്‍ ക­മ്മീ­ഷന്‍ റി­പ്പോര്‍­ട്ടില്‍ സരി­ത ക­മ്മീ­ഷ­ന് നല്‍കി­യ ക­ത്ത് റി­പ്പോര്‍­ട്ടില്‍ സം­ക്ഷി­പ്­ത­മാ­യി ഉള്‍­പ്പെ­ടു­ത്തി­യി­ട്ടുണ്ട്.
ഈ ക­ത്തില്‍ ത­ന്നെ ലൈം­ഗി­ക­മാ­യി ഉ­പ­യോ­ഗി­ച്ച­വ­രു­ടെ വിവ­രം കൃ­ത്യ­മാ­യി സരി­ത വി­വ­രി­ക്കുന്നുണ്ട്.     മു­ഖ്യ­മ­ന്ത്രി­യാ­യി­രു­ന്ന ഉ­മ്മന്‍ ചാ­ണ്ടി സ­രിതയെ ലൈം­ഗി­ക­മാ­യി ചൂഷ­ണം ചെ­യ്‌­തെ­ന്നാ­ണ് റി­പ്പോര്‍­ട്ടില്‍ പ­റ­യു­ന്ന­ത്.      ക്ലി­ഫ് ഹൗ­സില്‍ വ­ച്ചാ­ണ് ഉ­മ്മന്‍ ചാ­ണ്ടി ലൈംഗി­ക പീഡ­നം ന­ട­ത്തി­യ­തെ­ന്ന് റി­പ്പോര്‍­ട്ടില്‍ പ­റ­യുന്നു. മു­ഖ്യ­മ­ന്ത്രി­യാ­യി­രു­ന്ന ഉ­മ്മന്‍ ചാ­ണ്ടി­യെ കൂ­ടാ­തെ മ­ന്ത്രി­മാ­രാ­യി­രു­ന്ന ആ­ര്യാ­ടന്‍ മു­ഹ­മ്മ­ദ്, അ­ടൂര്‍ പ്ര­കാശ്, എ­പി അ­നില്‍­കു­മാര്‍  എ­ന്നി­വര്‍­ സ­രി­തയെ ലൈംഗി­ക ചൂഷ­ണം ന­ട­ത്തി­യെ­ന്നാ­ണ് റി­പ്പോര്‍­ട്ടില്‍ പ­റ­യു­ന്നത്. കേന്ദ്രമ­ന്ത്രി­യാ­യി­രു­ന്ന            കെ­സി   വേണുഗോ­പാല്‍  ബ­ലാ­ത്സം­ഗം ചെ­യ്­തു­വെ­ന്നാ­ണ് സ­രി­ത­യു­ടെ വെ­ളി­പ്പെ­ടുത്തല്‍.
വൈ­ദ്യുതി മ­ന്ത്രി­യാ­യി­രുന്ന ആ­ര്യാ­ടന്‍ മു­ഹമ്മ­ദ് പ­ലത­വണ ലൈംഗി­ക ചൂഷ­ണം ന­ട­ത്തി­യെ­ന്നാ­ണ് ക­മ്മീ­ഷ­നില്‍ മൊ­ഴി നല്‍­കി­യി­രി­ക്കു­ന്ന­ത്. ടൂ­റി­സം മ­ന്ത്രി­യാ­യി­രു­ന്ന എ­പി അ­നില്‍­കു­മാര്‍ ഹോ­ട്ട­ലു­ക­ളില്‍ വ­ച്ച് ലൈംഗി­ക ചൂഷ­ണം         ചെ­യ്­തു­വെന്നും റ­വന്യൂ മ­ന്ത്രി­യാ­യി­രു­ന്ന അ­ടൂര്‍ പ്ര­കാ­ശ് ലൈം­ഗി­ക­മാ­യി പീ­ഡി­പ്പി­ക്കു­കയും ഫോണ്‍ സെ­ക്‌­സി­ന് വി­ധേ­യ­മാ­ക്കി­യെ­ന്നും റി­പ്പോര്‍­ട്ടില്‍ പ­റ­യുന്നു.
കേ­ന്ദ്ര­മ­ന്ത്രി­യാ­യി­രു­ന്ന കെ­സി വേണു­ഗോ­പാല്‍ എം­പി ഭീ­ഷ­ണി­പ്പെ­ടു­ത്തി ബ­ലാ­ത്സം­ഗം ചെ­യ്­തു­വെ­ന്നാ­ണ് റി­പ്പോര്‍­ട്ടി­ല്‍ പ­റ­യു­ന്നത്. കെസി വേണുഗോപാലിന്റെ ക്രൂരമായ ബലാത്സംഗത്തെ തുടര്‍ന്ന് അഞ്ചുദിവസം താന്‍ അവശയായിപ്പോയെന്നും സരിത പറഞ്ഞതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ജോ­സ് കെ മാ­ണി എം­പി ദില്ലി­യില്‍ വ­ച്ചും എംഎല്‍എ ഹൈബി ഈ­ഡന്‍ എംഎല്‍എ ഹോ­സ്­റ്റ­ലില്‍ വച്ചും എ­റ­ണാ­കുള­ത്തെ ഗ­സ്­റ്റ് ഹൗ­സില്‍ വച്ചും ലൈം­ഗി­ക­മാ­യി ചൂഷ­ണം ചെ­യ്­തു­വെന്നും സ­രി­ത വെ­ളിപ്പെ­ടു­ത്തി­യ­താ­യി ക­മ്മീ­ഷന്‍ റി­പ്പോര്‍­ട്ടില്‍ പ­റ­യു­ന്നു. എം­എല്‍എ­യായ മോന്‍­സ് ജോ­സഫും ലൈംഗി­ക ചൂ­ഷ­ണ­ത്തി­ന് വി­ധേ­യ­മാ­ക്കി. മുന്‍ എംഎല്‍­എ പിസി വി­ഷ്­ണു­നാ­ഥ് ലൈംഗി­ക ചു­വ­യോ­ടെ സം­സാ­രി­ച്ചു­വെന്നും റി­പ്പോര്‍­ട്ടില്‍ പ­റ­യുന്നു.
എ­ഡി­ജി­പി­യും സോ­ളാര്‍ കേ­സില്‍ അ­ന്വേ­ഷ­ണ ഉ­ദ്യോ­ഗ­സ്ഥ­നു­മാ­യി­രു­ന്ന കെ പ­ത്മ­കു­മാര്‍ ഐ­പിഎ­സ് എ­റ­ണാ­കു­ളം ക­ലൂ­രി­ലെ ഫ്‌ളാറ്റില്‍ വ­ച്ച് ലൈം­ഗി­ക­മാ­യി പീ­ഡി­പ്പി­ച്ചു­വെന്നും സരി­ത വെ­ളി­പ്പെ­ടുത്തി­യ കാര്യം ക­മ്മീ­ഷ­ന്‍                   റി­പ്പോര്‍­ട്ടില്‍ പ­റ­യുന്നു.
ലൈംഗി­ക പീ­ഡ­ന­ക്കേ­സില്‍ പ്ര­ത്യേ­കം അ­ന്വേഷ­ണം ന­ട­ത്താ­നാ­ണ് സര്‍­ക്കാര്‍ തീ­രു­മാനം. ഇ­തു­കൂ­ടാ­തെ പ്ര­തി­ഫ­ല­മാ­യി ലൈം­ഗി­ക­സം­തൃ­പ്­തി നേ­ടിയ­ത് അ­ഴി­മ­തി­കു­റ്റ­ത്തി­ന്റെ പ­രി­ധി­യില്‍ വരു­മോ­യെ­ന്ന­ കാ­ര്യവും പരി­ശോ­ധി­ക്കും. ഇ­ത് അ­ഴി­മ­തി­യു­ടെ പ­രി­ധി­യില്‍ വ­രു­ന്ന­താ­ണെ­ങ്കില്‍ അ­ഴി­മ­തി­ക്കേ­സ് ര­ജി­സ്റ്റര്‍ ചെ­യ്യാ­നാ­ണ് തീ­രു­മാനം.


Post A Comment: