ഓസ്ട്രേലിയന്‍ ജനത സ്വവര്‍ഗ്ഗ വിവാഹത്തിന് നല്‍കിയ വന്‍ സ്വീകാര്യതയ്ക്ക് സര്‍ക്കാരിന്‍റെ അംഗീകാരം

സിഡ്നി: ഓസ്ട്രേലിയന്‍ ജനത സ്വവര്‍ഗ്ഗ വിവാഹത്തിന് നല്‍കിയ വന്‍ സ്വീകാര്യതയ്ക്ക് സര്‍ക്കാരിന്‍റെ അംഗീകാരം. സ്വവര്‍ഗ വിവാഹം നിയമാനുസൃതമാക്കാനുള്ള ബില്ലിന് ഓസ്ടേലിയന്‍ നിയമ നിര്‍മ്മാണസഭ അംഗീകാരം നല്‍കി. അടുത്ത ആഴ്ച മുതല്‍ നിയമം നിലവില്‍ വരും. ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ഏജന്‍സി നടത്തിയ തപാല്‍ സര്‍വ്വേയില്‍ ഓസ്ട്രേലിയന്‍ ജനത സ്വവര്‍ഗ്ഗ വിവാഹത്തിന് പൂര്‍ണ പിന്തുണ നല്‍കിയിരുന്നു. ഡിസംബര്‍ 7 ന് പാര്‍ലമെന്റില്‍ നിയമം പാസ്സാക്കാന്‍ ആഗ്രഹിക്കുന്നതായി ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ വ്യക്തമാക്കി. നിയമ നിര്‍മ്മാണം പാര്‍ലമെന്‍റ് പാസാക്കിയാല്‍ സ്വവര്‍ഗ വിഭാഗത്തിനായി യൂണിയന്‍ രൂപവത്കരിക്കുന്ന 26-ാമത് രാഷ്ട്രമായി ഓസ്ട്രേലിയ മാറും. 

Post A Comment: