ഖത്തര്‍ എയര്‍വേസി​ന്‍റെ ക്യു.ആര്‍ 507 നമ്പര്‍ വിമാനം പൈലറ്റിന്‍റെ ദേഹാസ്വാസ്​ഥ്യത്തെ തുടര്‍ന്ന്​ ഗോവയിലേക്ക്​ തിരിച്ചു വിട്ടുതിരുവനന്തപുരം: തിരുവനന്തപുരത്തു നിന്ന്​ ദോഹയി​ലേക്ക്​ പുറപ്പെട്ട ഖത്തര്‍ എയര്‍വേസി​ന്‍റെ ക്യു.ആര്‍ 507 നമ്പര്‍ വിമാനം പൈലറ്റിന്‍റെ ദേഹാസ്വാസ്​ഥ്യത്തെ തുടര്‍ന്ന്​ ഗോവയിലേക്ക്​ തിരിച്ചു വിട്ടു. പുലര്‍ച്ചെ നാലു മണിക്ക്​ തിരുവനന്തപുരത്തു നിന്ന്​ പുറപ്പെട്ട വിമാനം രാവിലെ ഏഴുമണിക്ക്​ ഖത്തറിലെത്തേണ്ടതായിരുന്നു. വിമാനം തിരുവനന്തപുരത്തു നിന്ന്​ പുറപ്പെട്ട് യാത്രാമധ്യേയാണ്​ പൈലറ്റിന്​ ദേഹാസ്വാസ്​ഥ്യം അനുഭവപ്പെട്ടത്​. വിമാനം ഉച്ചക്ക്​ 2.20ന്​ ദോഹയില്‍ ഇറങ്ങുമെന്നാണ്​ ഖത്തര്‍ എയര്‍വേസ്​ അറിയിച്ചിരിക്കുന്നത്​.

Post A Comment: