.പഴുന്നാന പുതുവീട്ടില്‍ ഷാനവാസ്, വെള്ളിത്തിരുത്തി നാലകത്ത് ഷെമീര്‍, പഴുന്നാന സ്വദേശി അന്‍വര്‍ എന്നിവര്‍ക്കാണ് മരത്തംകോട് പള്ളിപെരുന്നാളിനിടയില്‍ നടന്ന സംഘര്‍ഷത്തില്‍ മര്‍ദ്ദനമേറ്റത്

കുന്നംകുളം:കേസ് പിന്‍വലിക്കാത്തത് സംബന്ധിച്ച തര്‍ക്കം പള്ളി പെരുന്നാളിനിടയില്‍ യുവാക്കള്‍ക്ക് മര്‍ദ്ദനമേറ്റു.പഴുന്നാന പുതുവീട്ടില്‍ ഷാനവാസ്, വെള്ളിത്തിരുത്തി നാലകത്ത് ഷെമീര്‍, പഴുന്നാന സ്വദേശി അന്‍വര്‍ എന്നിവര്‍ക്കാണ് മരത്തംകോട് പള്ളിപെരുന്നാളിനിടയില്‍  നടന്ന സംഘര്‍ഷത്തില്‍ മര്‍ദ്ദനമേറ്റത്. മുന്‍പുള്ള കേസ് പിന്‍വലിക്കാന്‍ ഒരു കൂട്ടം യുവാക്കള്‍ ഇവരോട് നിരന്തരം ആവശ്യപെട്ടിരുന്നുവത്രെ. എന്നാല്‍ ഇതിനു തയ്യാറാകാതിരുന്നതോടെ പെരുന്നാളിനിടയില്‍ കിടങ്ങൂര്‍ സ്വദേശികളായ വിഷ്ണു, കിരണ്‍,വിനോദ്, സുബിന്‍, എരുമപെട്ടി സ്വദേശികളായ ഷെഫീര്‍, ഷെമീര്‍ എന്നിവര്‍ ചേര്‍ന്ന് തങ്ങളെ മര്‍ദ്ദിക്കുകയായിരുന്നു എന്ന് പരിക്കേറ്റവര്‍ പോലീസില്‍ മൊഴി നല്‍കി. കുന്നംകുളം പോലീസ് കേസെടുത്തു. 

Post A Comment: