വനിതാ ജഡ്ജിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച ഡ്രൈവര്‍ പൊലീസ് പിടിയില്‍.


ദില്ലി: വനിതാ ജഡ്ജിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച ഡ്രൈവര്‍ പൊലീസ് പിടിയില്‍. ഡല്‍ഹിയില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം. കര്‍കാര്‍ദോമ കോടതിയിലേക്ക് പോകുന്നതിനായി വനിതാ ജഡ്ജി കാറില്‍ കയറി എന്നാല്‍ ഡ്രൈവര്‍ എന്‍.എച്ച്‌- 24-ല്‍ കൂടി ഹാപ്പര്‍ മേഖലയിലേക്ക് വാഹനം ഓടിച്ചു. അപകടം മനസിലാക്കിയ ജഡ്ജി ഉടന്‍ തന്നെ പൊലീസിനെയും സഹപ്രവര്‍ത്തകരെയും വിവരമറിയിക്കുകയായിരുന്നു. എന്‍.എച്ച്‌ 24 ലില്‍ കൂടി കുറേ നേരം മുന്നോട്ട് പോയ ശേഷം ഡ്രൈവര്‍ കാര്‍ ഡല്‍ഹി ഭാഗത്തേക്ക് തിരിക്കുകയായിരുന്നു. ഗാസിപുര്‍ ടോള്‍ പ്ലാസയില്‍ വാഹനം കുടുങ്ങിയതിനാല്‍ പൊലീസ് എത്തി ഡ്രൈവറെ അറസ്റ്റ് ചെയ്തു. സ്വകാര്യ ഏജന്‍സിയുടെ ഡ്രൈവറാണ് ജഡ്ജിയുടെ വാഹനം ഓടിച്ചിരുന്നത്. ഡ്രൈവറെ സംബന്ധിച്ച വിവരങ്ങള്‍ അന്വേഷിക്കുമെന്ന് പോലീസ് വ്യക്തമാക്കി.

Post A Comment: