മുക്കം കെഎംസിടി മെഡിക്കല്‍ കോളേജിന്‍റെ മൂന്നാം നിലയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാകുറിപ്പ് പൊലീസ് കണ്ടെടുത്തു.


കോഴിക്കോട്:  മുക്കം കെഎംസിടി മെഡിക്കല്‍ കോളേജിന്‍റെ മൂന്നാം നിലയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാകുറിപ്പ് പൊലീസ് കണ്ടെടുത്തു. വിദ്യാര്‍ഥിനിയുടെ ഹോസ്റ്റല്‍ മുറിയില്‍ നിന്നാണ് കത്ത് കണ്ടെത്തിയത്. മരണപ്പെട്ട ഊഷ്മളിന്‍റെ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം നടക്കുകയാണ്. കുടുംബപരമായി യാതൊരു പ്രശ്നവും ഇല്ലെന്നും കഴിഞ്ഞ ഞായറാഴ്ച വീട്ടില്‍ വന്നപ്പോള്‍ ഊഷ്മള്‍ സന്തോഷവതിയായിരുന്നുവെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. അതേസമയം സംഭവത്തില്‍ കോളേജ് അധികൃതര്‍ അതുവരെയും പ്രതികരിച്ചിട്ടില്ല. പോസറ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഇന്നലെയാണ് കോളേജിന്‍റെ മൂന്നാം നിലയില്‍ നിന്നും ചാടി അവസാനവര്‍ഷ എം ബി ബിഎസ് വിദ്യാര്‍ത്ഥിനിയും തൃശൂര്‍ ഇടത്തിരുത്തി സ്വദേശിനിയുമായ ഊഷ്മള്‍ ആത്മഹത്യ ചെയ്തത്. 

Post A Comment: