ജനകീയ സമരങ്ങളെ പോലീസിനെ ഉപയോഗിച്ച്‌ അടിച്ചമര്‍ത്തുന്നത് ഇടതുപക്ഷ സര്‍ക്കാരിന് ചേര്‍ന്ന നയമല്ലെന്ന് ഭരണപരിഷ്കാര കമ്മിഷന്‍ അദ്ധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു


തിരുവനന്തപുരം: ജനകീയ സമരങ്ങളെ പോലീസിനെ ഉപയോഗിച്ച്‌ അടിച്ചമര്‍ത്തുന്നത് ഇടതുപക്ഷ സര്‍ക്കാരിന് ചേര്‍ന്ന നയമല്ലെന്ന് ഭരണപരിഷ്കാര കമ്മിഷന്‍ അദ്ധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു. വിഴിഞ്ഞത്തെ തുറമുഖപദ്ധതി പ്രദേശത്തെ ജനങ്ങളും മലപ്പുറത്തെ ഗെയ്ല്‍ വാതക പൈപ്പ്ലൈന്‍ മേഖലയിലെ ജനങ്ങളും നടത്തുന്ന സമരങ്ങളുടെ പശ്ചാത്തലത്തിലാണ് വി.എസിന്‍റെ പ്രതികരണം. മലപ്പുറത്തെ സമരം സംഘര്‍ഷത്തിലേക്ക് വഴിമാറിയിരുന്നു. കിടപ്പാടം നഷ്ടപ്പെടുന്ന ജനങ്ങള്‍ വിഴിഞ്ഞത്തും മറ്റിടങ്ങളിലും നടത്തുന്ന സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് വി.എസ് ആവശ്യപ്പെട്ടു. വിഴിഞ്ഞത്ത് സമരം അവസാനിപ്പിച്ചാല്‍ മാത്രമേ ചര്‍ച്ചയുള്ളു എന്ന നിലപാട് പുനഃപരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Post A Comment: