എ.കെ.ആന്‍റണി കോണ്‍ഗ്രസ്സ് ദേശീയ ഉപാധ്യക്ഷന്‍ ആയേക്കുമെന്ന് സൂചന


ദില്ലി: എ.കെ.ആന്‍റണി കോണ്‍ഗ്രസ്സ് ദേശീയ ഉപാധ്യക്ഷന്‍ ആയേക്കുമെന്ന് സൂചന. ഉപാധ്യക്ഷ സ്ഥാനം തുടരുകയാണെങ്കില്‍ ആന്‍റണിയ്ക്കാണ് കൂടുതല്‍ സാധ്യത. സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തക സമിതി യോഗം ഡല്‍ഹിയില്‍ പുരോഗമിക്കുകയാണ്. എഐസിസി അധ്യക്ഷ തിരഞ്ഞെടുപ്പിന്‍റെ സമയക്രമം തീരുമാനിക്കും. ഡിസംബര്‍ ആദ്യ വാരം തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാനാണ് ആലോചന. ലളിതമായ ചടങ്ങിലായിരിക്കും രാഹുല്‍ ഗാന്ധിയുടെ സ്ഥാനാരോഹണം.
തിരഞ്ഞെടുപ്പ് അതോറിറ്റി മേധാവി മുല്ലപ്പള്ളി രാമചന്ദ്രന്‍ തയ്യാറാക്കിയ സമയക്രമമാണ് പ്രവര്‍ത്തക സമിതി പരിഗണിക്കുന്നത്. പ്രവര്‍ത്തക സമിതിയുടെ അംഗീകാരം ലഭിച്ചാല്‍ ഉടന്‍ തന്നെ തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിക്കും. ഗുജറാത്ത് തിരഞ്ഞെടുപ്പിന്‍റെ അവസാന ഘട്ട പ്രചാരണം പുതിയ അധ്യക്ഷന്‍റെ നേതൃത്വത്തില്‍ ആയിരിക്കുമെന്നാണ് സൂചന.

Post A Comment: