തന്നെ ഒരു നല്ല മനുഷ്യനാക്കി തീര്‍ത്തത് കാമുകി അനുഷ്ക ശര്‍മയാണെന്ന് ക്രിക്കറ്റ് താരം വിരാട് കോലി.


ന്നെ ഒരു നല്ല മനുഷ്യനാക്കി തീര്‍ത്തത് കാമുകി അനുഷ്ക ശര്‍മയാണെന്ന് ക്രിക്കറ്റ് താരം വിരാട് കോലി. 'ബ്രേക്ക് ഫാസ്റ്റ് വിത്ത് ചാമ്പ്യന്‍സ്' എന്ന പരിപാടിയാലാണ് അനുഷ്കയ്ക്ക് തന്റെ ജീവിതത്തിലുള്ള പ്രധാന്യത്തെക്കുറിച്ച്‌ കോലി മനസ്സു തുറന്നത്. ജീവിതത്തിന്റെ ഉയര്‍ച്ചയിലും താഴ്ചയിലും അനുഷ്ക തനിക്ക് കരുത്ത് പകര്‍ന്നെന്ന് കോലി പറയുന്നു.
'അനുഷ്ക എന്റെ ജീവിതത്തിലെ ഭാഗ്യമാണ്. ബുദ്ധിയും വെളിവുമില്ലാത്ത ഒരാളായിരുന്നു ഞാന്‍. എന്നാല്‍ എന്റെ ജീവിതത്തില്‍ അവള്‍ കടന്നു വന്നപ്പോള്‍ ഞാനാകെ മാറി. നാല് വര്‍ഷങ്ങളിലേറെയായി അവള്‍ എന്റെ കൂടെയുണ്ട്. മറ്റുള്ളവരോട് എങ്ങനെ പെരുമാറണമെന്നും ദേഷ്യം നിയന്ത്രിക്കാനും അവളെന്നെ പഠിപ്പിച്ചു. എന്റെ കഴിവുകള്‍ ഞാന്‍ തിരിച്ചറിയുന്നത് അവള്‍ വന്നതിന് ശേഷമാണ്.
മോശം ഫോമിലായിരുന്നപ്പോള്‍ എന്റെ പ്രശ്നങ്ങള്‍ മനസ്സിലാക്കി അവളൊപ്പം നിന്നു. ഈ പിന്തുണയാണ് എന്നെ മുന്നോട്ട് നയിച്ചത്. അവള്‍ക്കും കരിയറിന്റെ തുടക്കത്തില്‍ തിരിച്ചടികള്‍ നേരിടേണ്ടി വന്നിട്ടുണ്ട്.
എന്റെ തോല്‍വികളില്‍ പലരും അവളെ കുറ്റപ്പെടുത്തി. അവര്‍ക്ക് ഞങ്ങളുടെ ബന്ധം ഇഷ്ടമായില്ല. എന്റെ മോശം പ്രകടനത്തിന് മറ്റൊരാളെ പഴിക്കുന്നത് ബുദ്ധിശൂന്യതയാണ്'- കോലി പറഞ്ഞു.


Post A Comment: