തോമസ്​ ചാണ്ടിയുടെ രാജിയെത്തുടര്‍ന്ന് പാര്‍ട്ടികള്‍ക്കിടയിലുണ്ടായ പ്രശ്​നത്തില്‍ കേന്ദ്രകമ്മിറ്റി ഇടപെടേണ്ട സാഹചര്യമില്ലെന്ന്​ ​പൊളിറ്റ്​ബ്യൂറോ അംഗം പ്രകാശ്​ കാരാട്ട്​.
കണ്ണൂര്‍: തോമസ്​ ചാണ്ടിയുടെ രാജിയെത്തുടര്‍ന്ന്​ സി.പി.എം-സി.പി.​െഎ പാര്‍ട്ടികള്‍ക്കിടയിലുണ്ടായ പ്രശ്​നത്തില്‍ കേന്ദ്രകമ്മിറ്റി ഇടപെടേണ്ട സാഹചര്യമില്ലെന്ന്​ ​പൊളിറ്റ്​ബ്യൂറോ അംഗം പ്രകാശ്​ കാരാട്ട്​. പാര്‍ട്ടി നിലപാട്​ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയതാണ്​. പ്രശ്​നം കേരളത്തില്‍ തന്നെ ചര്‍ച്ച ചെയ്​ത് പരിഹരിക്കേണ്ടതേയുള്ളൂവെന്നും കാരാട്ട്​ പറഞ്ഞു. ലൈബ്രറി കൗണ്‍സിലി​​​ന്‍റെയും ട്രേഡ്​ യൂനിയന്‍ ​ഐക്യവേദിയുടെയും സംയുക്താഭിമുഖ്യത്തില്‍ നടന്ന സെമിനാറില്‍ പ​െങ്കടുക്കാനെത്തിയ കാരാട്ട്​ അതിഥി മന്ദിരത്തില്‍ മാധ്യമപ്രവര്‍ത്തകരോടാണ്​ ഇക്കാര്യം പറഞ്ഞത്​.

Post A Comment: