കാനഡയിലെ ഒന്റാറിയോ പ്രദേശത്തുള്ള ബ്രാംപ്ടണിലാണ് ക്ഷേത്രം പണികഴിപ്പിക്കുന്നത്


കാനഡയിലെ ഒന്റാറിയോ പ്രദേശത്തുള്ള ബ്രാംപ്ടണിലാണ് ക്ഷേത്രം പണികഴിപ്പിക്കുന്നത്. ബ്രഹ്മശ്രീ കരിയന്നൂര്‍ ദിവാകരന്‍ നമ്ബൂതിരി പ്രധാന ശാന്തിയും, ഏറയുര്‍ മനോജ് നമ്ബൂതിരി ശാന്തിയും ആയിരിക്കും. ക്ഷേത്രത്തിന്‍റെ ഭരണാധികാര സമിതിയുടെ അധ്യക്ഷന്‍ ഡോ.കരുണാകരന്‍കുട്ടിയുടെ നേതൃത്വത്തില്‍ ഇവിടെ മലയാളികള്‍ പങ്കു ചേരുകയും ചെയ്യും. ക്ഷേത്രത്തിലേയ്ക്കായി കൃഷ്ണശിലയിലുള്ള വിഗ്രഹങ്ങളും, പീഠങ്ങളും സോപാനവും കട്ടളയും ബലിക്കല്ലുകളും കേരളത്തില്‍ നിര്‍മ്മിക്കുകയാണ്. ഭക്തജനങ്ങള്‍ തൊട്ടു ഭജിച്ചു കൊണ്ട് അര്‍പ്പിച്ച ഇഷ്ടികകളാണ് ക്ഷേത്രത്തിന്റെ കെട്ടിടട്ടിനായി ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ ലക്ഷക്കണക്കിന് നാമം കൊണ്ട് സ്പര്‍ശിച്ച നവര നെല്ല് നിറച്ച താഴികക്കുടമായിരിക്കും ഗുരുവായൂരപ്പന്‍റെ ശ്രീകോവിലിനു മുകളില്‍ സ്ഥാപിക്കുന്നത്.

Post A Comment: