കനത്ത മൂടല്‍മഞ്ഞ്​ കാരണം കാഴ്ച മങ്ങുന്ന അവസ്​ഥയില്‍ തലസ്​ഥാനത്ത്​ ട്രെയിനുകള്‍ വൈകിയോടുന്നു



ദില്ലി: കനത്ത മൂടല്‍മഞ്ഞ്​ കാരണം കാഴ്ച മങ്ങുന്ന അവസ്​ഥയില്‍ തലസ്​ഥാനത്ത്​ ട്രെയിനുകള്‍ വൈകിയോടുന്നു. 33 ട്രെയിനുകളാണ്​ ഇ​പ്പോള്‍ വൈകിയിരിക്കുന്നത്​. മൂന്ന്​ ട്രെയിനുകള്‍ റദ്ദാക്കി​. അഞ്ച്​ ട്രെയിനുകളുടെ സമയം പുനക്രമീകരിച്ചിരിക്കുകയുമാണ്​. ​തലസ്​ഥാനത്ത് വായു മലിനീകരണം ശക്​തമാണ്​​. വെള്ളിയാഴ്​ച വായു ഗുണനിലവാര സൂചികയില്‍ കൂടിയ അളവായ 335 ആണ്​ കാണപ്പെട്ടത്​. അതേസമയം, കഴിഞ്ഞ വ്യാഴാഴ്​ച വായു ഗുണ നിലവാര സൂചികയില്‍ കുറഞ്ഞ അളവ്​ 288 കാണപ്പെട്ടത്​ ആശ്വാസകരമായി. ഡല്‍ഹിയിലെ വായു നിലവാരം താരതമ്യേന മികച്ച നിലയില്‍ കാണപ്പെട്ട ദിനമായിരുന്നു അന്ന്​. എന്നാല്‍ വൈകുന്നേരത്തോടെ താപനിലയില്‍ വന്‍ കുറവ്​ നേരിടുകയും വായുനിലവാരം തീരെ താഴുകയുമായിരുന്നു. മലിനീകരണവും പുകമഞ്ഞും ഒരുമിച്ചു വന്നതോടെ ഡല്‍ഹിയില്‍ നേരത്തെ ആരോഗ്യ അടിയന്തിരാവസ്​ഥ പ്രഖ്യാപിച്ചിരുന്നു.

Post A Comment: