നവംബര്‍ 30നകം കോണ്‍ഗ്രസ്​ അധ്യക്ഷനായി രാഹുല്‍ ഗാന്ധി ചുമതലയേല്‍ക്കുമെന്ന്​ റിപ്പോര്‍ട്ട്ദില്ലി: നവംബര്‍ 30നകം കോണ്‍ഗ്രസ്​ അധ്യക്ഷനായി രാഹുല്‍ ഗാന്ധി ചുമതലയേല്‍ക്കുമെന്ന്​ റിപ്പോര്‍ട്ട്​. കോണ്‍ഗ്രസ്​ പ്രവര്‍ത്തക സമിതി ചേരേണ്ട തിയതിയെ സംബന്ധിച്ച്‌​ രണ്ട്​ ദിവസത്തിനകം തീരുമാനമാകും. നവംബര്‍ 30ന്​ മുന്‍പ്​ പ്രവര്‍ത്തക സമിതി ​ചേര്‍ന്ന്​ രാഹുലി​​ന്‍റെ സ്ഥാനാരോഹണം സംബന്ധിച്ച്‌​ അന്തിമ തീരുമാനമെടുക്കാനാണ്​ പാര്‍ട്ടിയുടെ തീരുമാനം. രാഹുല്‍ അധ്യക്ഷനാകുന്നതോടെ കോണ്‍ഗ്രസില്‍ ചില നിര്‍ണായക മാറ്റങ്ങളുണ്ടാവുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. രാഹുലിനെ സഹായിക്കാനായി രണ്ട് പുതിയ നേതാക്കള്‍ പ്രവര്‍ത്തക സമിതിയിലെത്തുമെന്നാണ്​ പ്രതീക്ഷിക്കുന്നു​. മുമ്പ്​ ഒക്​ടോബര്‍ 31ന്​ മുമ്പ്​ രാഹുല്‍ അധ്യക്ഷനാവുമെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ഗുജറാത്ത്​ തെരഞ്ഞെടുപ്പ്​ പ്രചാരണമാണ്​ രാഹുലി​​ന്‍റെ സ്ഥാനാരോഹണം വൈകിച്ചതെന്നാണ്​ സൂചനകള്‍.

കോണ്‍ഗ്രസി​​ന്‍റെ വിവിധ സംസ്ഥാന സമിതികളും പോഷക സംഘടനകളും രാഹുലിനെ അധ്യക്ഷനാക്കണമെന്ന പ്രമേയം പാസാക്കിയിട്ടുണ്ട്​. നിലവിലെ സാഹചര്യത്തില്‍ പാര്‍ട്ടിയില്‍ നിന്ന്​ രാഹുലിന്​ എതിര്‍പ്പുയരാന്‍ സാധ്യതയില്ല.

Post A Comment: