കോണ്‍ഗ്രസ് നേതാവിന്‍റെ വെല്‍ഫയര്‍ പാര്‍ട്ടി ബന്ധം, പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധം ശക്തമാകുന്നു. കുന്നംകുളത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാവും ജില്ല പഞ്ചായത്തംഗവുമായ കെ ജയശങ്കറിന്‍റെ വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധത്തിനെതിരെയാണ് ബ്ലോക്കിലെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

കുന്നംകുളം: കോണ്‍ഗ്രസ് നേതാവിന്‍റെ വെല്‍ഫയര്‍ പാര്‍ട്ടി ബന്ധം, പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധം ശക്തമാകുന്നു. കുന്നംകുളത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാവും ജില്ല പഞ്ചായത്തംഗവുമായ  കെ ജയശങ്കറിന്‍റെ വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധത്തിനെതിരെയാണ് ബ്ലോക്കിലെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. സി പി എംന്റെ ശക്തി കേന്ദ്രമായ കാട്ടകാമ്പാലില്‍ നിന്നും വലിയ ഭൂരിപക്ഷത്തില്‍ ജില്ലാ പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപെട്ട ജയശങ്കര്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ കുന്നംകുളം നിയോജകമണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ഥിയായേക്കും എന്ന പ്രചരണം നടക്കുന്നതിനിടയിലാണ് പാളയത്തില്‍ തന്നെ ജയശങ്കറിനെതിരെ പട രൂപപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം പെരുമ്പിലാവില്‍ നടന്ന വെല്‍ഫെയര്‍ പാര്‍ട്ടിയുടെ കുന്നംകുളം മണ്ഡലം തല പ്രവര്‍ത്തന ഫണ്ട്‌ ശേഖരണത്തിന്റെ ഉദ്ഘാടനം ജയശങ്കര്‍ വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം പ്രസിഡന്റ്‌ അഷ്‌റഫ്‌ മങ്ങാടിന് നല്‍കി നിര്‍വഹിച്ചിരുന്നു. വെല്‍ഫെയര്‍ പാര്‍ട്ടിയെ കൂടെ നിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നതെങ്കിലും ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയുള്ള വെല്‍ഫെയര്‍ പാര്‍ടിയുമായുള്ള ബന്ധം തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് ഒരു വിഭാഗം പ്രതിഷേധവുമായി വന്നിട്ടുള്ളത്. സംഭവുമായി ബന്ധപ്പെട്ട്   ജയശങ്കറില്‍ നിന്നും പാര്‍ട്ടി നേതൃത്വം വിശദീകരണം തേടിയേക്കും എന്നും സൂചനയുണ്ട്.

Post A Comment: