കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനമില്ലെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍.


തിരുവനന്തപുരം: കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനമില്ലെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍. കേരളത്തിലെ സാഹചര്യം അറിയാതെയാണ് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ പരാമര്‍ശം. രേഖ ശര്‍മയുടെ പരാമര്‍ശം രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണെന്ന് സംശയിക്കുന്നതായും ജോസഫൈന്‍ പറഞ്ഞു. മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ടോ എന്ന കാര്യം കോടതിയില്‍ എത്തുമ്പോള്‍ വ്യക്തമാകും. ഹാദിയ വിഷയത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ പരാമര്‍ശം അനൗചിത്യമാണെന്നും അവര്‍ വ്യക്തമാക്കി.

കേരളം നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങളുടെ കേന്ദ്രമാണെന്ന ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മയുടെ പ്രസ്താവനയ്ക്കുള്ള മറുപടിയുമായാണ് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ രംഗത്തെത്തിയത്.

Post A Comment: