തലസ്ഥാനത്ത് ഇന്ത്യ-ന്യൂസിലന്‍ഡ് ട്വന്റി-20 പരമ്പരയിലെ നിര്‍ണായക മല്‍സരം നടക്കാന്‍ ഒരുങ്ങുമ്പോള്‍ ഇന്ത്യന്‍ ടീമിന് ആശംസയുമായി ശ്രീശാന്ത്
തിരുവനന്തപുരം: തലസ്ഥാനത്ത് ഇന്ത്യ-ന്യൂസിലന്‍ഡ് ട്വന്റി-20 പരമ്പരയിലെ നിര്‍ണായക മല്‍സരം നടക്കാന്‍ ഒരുങ്ങുമ്പോള്‍ ഇന്ത്യന്‍ ടീമിന് ആശംസയുമായി ശ്രീശാന്ത്. തനിക്ക് കളി കാണുന്നതിന് വിലക്ക് ഇല്ലായിരുന്നെങ്കില്‍ താന്‍ ഗ്യാലറിയില്‍ എത്തുമായിരുന്നെന്നും, ഇന്ത്യന്‍ ടീം പരമ്പര വിജയിക്കുമെന്നും, കേരളം ഏറ്റവും നല്ല മത്സരത്തിന് വേദിയാകുമെന്നാണ് താന്‍ കരുതുന്നതെന്നും ശ്രീശാന്ത് പറഞ്ഞു. 'നാട്ടില്‍ നടക്കുന്ന മത്സരം കാണാന്‍ അതിയായ ആഗ്രഹമുണ്ട്, പക്ഷേ താനിപ്പോഴും ബിസിസിഐയുടെ വിലക്കിലാണ്. മത്സരം കാണാന്‍ വരെ തന്നെ അനുവദിക്കുന്നില്ല. ഇത് നിരാശയുണര്‍ത്തുന്നതാണ്. പക്ഷേ കുഴപ്പമില്ല, മറ്റുപലകാര്യങ്ങളുമായി ഈ ദിവസങ്ങള്‍ തിരക്കിലായിരിക്കും. ക്രിക്കറ്റിന്‍റെ ഭാഗമല്ലാതിരിക്കുമ്പോള്‍ കളിയെ പിന്തുടരുക എന്നത് എളുപ്പമുള്ള കാര്യമല്ല.' ശ്രീശാന്ത് പറയുന്നു. താന്‍ പൂര്‍ണ്ണ ആരോഗ്യവാനാണെന്നും, എന്നും പരിശീലനത്തില്‍ ഏര്‍പ്പെടാറുണ്ടെന്നും, തന്‍റെ വിലക്കു ശരിവെച്ച ഹൈക്കോടതി തീരുമാനത്തിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും പറഞ്ഞ താരം, വൈകാതെ തന്നെ തനിക്ക് അനുകൂലമായ നടപടിയുണ്ടാകുമെന്ന് വിശ്വസിക്കുന്നതായും വ്യക്തമാക്കി.

Post A Comment: