എകെ ശശീന്ദ്രന്‍ മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തുന്ന വിഷയത്തില്‍ എല്‍ഡിഎഫ് ചേര്‍ന്ന് തീരുമാനമെടുക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍കോട്ടയം: എകെ ശശീന്ദ്രന്‍ മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തുന്ന വിഷയത്തില്‍ എല്‍ഡിഎഫ് ചേര്‍ന്ന് തീരുമാനമെടുക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. കോട്ടയത്ത് എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടിപി പീതാംബരനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശശീന്ദ്രന്‍റെ മന്ത്രിസ്ഥാനം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇടതുമുന്നണി യോഗം വിളിക്കണമോ എന്ന കാര്യം തീരുമാനിച്ചിട്ടില്ല. നേതാക്കളുമായി സംസാരിച്ച്‌ എത്രയും വേഗം തീരുമാനത്തിലെത്താന്‍ കഴിയുമെന്നാണ് കരുതുന്നത്. ശശീന്ദ്രന്‍റെ മടങ്ങിവരവിനെ ചോദ്യം ചെയ്യുന്ന പ്രതിപക്ഷ നിലപാടിനെ അദ്ദേഹം തള്ളി. ധാര്‍മികതയെക്കുറിച്ച്‌ പറയാന്‍ അവകാശമുള്ളവരാണല്ലോ സംസ്ഥാനത്തെ പ്രതിപക്ഷമെന്ന് വൈക്കം വിശ്വന്‍ പരിഹസിച്ചു. 

Post A Comment: