ഫോണ്‍കെണി വിവാദത്തില്‍ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കാനിരിക്കെ സെക്രട്ടറിയേറ്റില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്
തിരുവനന്തപുരം: ഫോണ്‍കെണി വിവാദത്തില്‍ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കാനിരിക്കെ സെക്രട്ടറിയേറ്റില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്. മാധ്യമങ്ങളെ സെക്രട്ടറിയേറ്റില്‍ പ്രവേശിപ്പിക്കാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. ഒന്‍പതരയോടെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന്‍ സെക്രട്ടറിയേറ്റില്‍ എത്തുമെന്ന് അിയിച്ചിട്ടുള്ളത്. വിലക്ക് സംബന്ധിച്ച്‌ മുഖ്യമന്ത്രിയുടെ ഒാഫീസ് പ്രതികരിച്ചിട്ടില്ല. അതേസമയം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന്‍ സെക്രട്ടറിയേറ്റിലേക്ക് പുറപ്പെട്ടിട്ടുണ്ട്. 

Post A Comment: