മത്സരങ്ങളില്‍ പങ്കെടുക്കുന്ന താരങ്ങള്‍ക്കെള്‍ക്ക് സൈക്കിള്‍ വാങ്ങി നല്‍കണമെന്ന് സംഘാടകന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ വക കടുത്ത ശകാരംതിരുവനന്തപുരം: മത്സരങ്ങളില്‍ പങ്കെടുക്കുന്ന താരങ്ങള്‍ക്കെള്‍ക്ക് സൈക്കിള്‍ വാങ്ങി നല്‍കണമെന്ന് സംഘാടകന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ വക കടുത്ത ശകാരം. എംഎല്‍എമാര്‍ക്കും മന്ത്രിമാര്‍ക്കും ഇതല്ല പണി എന്നാണ് കടകംപള്ളിയുടെ മറുപടി. സംസ്ഥാന സൈക്കഌങ് ചാമ്ബ്യന്‍ഷിപ്പ് ഉദ്ഘാടനവേദിയിലായിരുന്നു സംഭവം. ചടങ്ങ് അവസാനിക്കാറായപ്പോള്‍ നന്ദി പ്രസംഗം നടത്താന്‍ എത്തിയ സൈക്ലിങ്ങ് അസോസിയേഷന്‍ ഭാരവാഹിയാണ് ഇത്തരത്തില്‍ ഒരു അപേക്ഷ മുന്നോട്ട വച്ചത്. എന്നാല്‍, അപ്രതീക്ഷിതമായി പ്രസംഗം അവസാനിച്ച ശേഷം മന്ത്രി മൈക്കിനടുത്തെത്തി സംഘാടകനെ ശകാരിക്കുയായിരുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനാണ് സന്നദ്ധ സംഘടനകളുള്ളതെന്നും അല്ലാതെ സര്‍ക്കാറിന് ഫണ്ടില്ലെന്നും ഈ പാവം മനുഷ്യര്‍ ഇത് സ്വപ്നം കണ്ടിരിക്കുകയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. സംഘാടകരില്‍ ചിലര്‍ എത്തി മാപ്പ് പറഞ്ഞതിന് ശേഷമാണ് മന്ത്രി ഇവിടെ നിന്നും പോയത്.

Post A Comment: