വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം
തിരുവനന്തപുരം: പ്രശസ്ത നടന്‍ വെട്ടൂര്‍ പുരുഷന്‍ അന്തരിച്ചു (70). വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ഉയരക്കുറവിനെ തന്‍റെ പ്രതിഭയിലൂടെ മറികടന്ന വെട്ടൂറിന്‍റെ വേര്‍പാടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. 1974ല്‍ പുറത്തിറങ്ങിയ നടീനടന്‍മാരെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് വെട്ടൂര്‍ സിനിമയില്‍ എത്തുന്നത്. അത്ഭുത ദ്വീപ്, കാവടിയാട്ടം, സൂര്യാവനം തുടങ്ങി ഒരുപിടി ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. വിനയന്‍റെ അത്ഭുതദ്വീപിലെ രാജഗുരുവിന്‍റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. അദ്ദേഹം അവസാനമായി വേഷമിട്ടതും ഈ ചിത്രത്തിലാണ്. നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ചലച്ചിത്രങ്ങളിലും ടെലിവിഷന്‍ പരമ്പരകളിലും ചെറുതെങ്കിലും ശ്രദ്ധേയമായ വേഷങ്ങളിലൂടെ പ്രേക്ഷകരെ രസിപ്പിച്ച കലാകാരനായിരുന്നു വെട്ടൂര്‍ പുരുഷനെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Post A Comment: