തെക്കന്‍ ജില്ലകളില്‍ കനത്ത മഴയും കാറ്റും തുടരുകയാണ്


തിരുവനന്തപുരം: തെക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പക്വതയോടുകൂടി ഇടപെടണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

മഴക്കെടുതികള്‍ക്കൊണ്ട് ബുദ്ധിമുട്ടുന്ന ജനങ്ങള്‍ക്ക് ആശ്വാസമായി മാറാന്‍ പ്രവര്‍ത്തകര്‍ തയ്യാറാവണമെന്നും കോടിയേരി പറഞ്ഞു. ദുരിതം അനുഭവിക്കുന്നവര്‍ക്ക് ആവശ്യമായ എല്ലാം സഹായവും പ്രവര്‍ത്തകര്‍ ചെയ്യണമെന്നും കോടിയേരി വ്യക്തമാക്കി. തെക്കന്‍ ജില്ലകളില്‍ കനത്ത മഴയും കാറ്റും തുടരുകയാണ്. മഴക്കെടുതികളും രൂക്ഷമാവുകയാണ്. സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Post A Comment: