വാതക പൈപ്പിടാന്‍ വേണ്ടി കുഴി കുത്തിയ ഗെയിലിന് കിട്ടിയത് കാലങ്ങളായി മണ്ണിട്ട് മൂടിയ തൊണ്ടിമുതലുകള്‍വാതക പൈപ്പിടാന്‍ വേണ്ടി കുഴി കുത്തിയ ഗെയിലിന് കിട്ടിയത് കാലങ്ങളായി മണ്ണിട്ട് മൂടിയ തൊണ്ടിമുതലുകള്‍. പെരിയാറിനെ കരിയാറാക്കി ഇരുപ്പൂ കൃഷി ചെയ്തിരുന്ന എടയാറ്റുചാലിലെ 400ലേറെ ഏക്കര്‍ കൃഷി ഭൂമിയെ വിഷഭൂമിയാക്കി ഭൂമിക്കടിയിലൂടെ രഹസ്യമായി സ്ഥാപിച്ചിരുന്ന പൈപ്പാണ് ഗെയിലിലിന്റെ ജെസിബി മാന്തിയെടുത്തത്. പെരിയാര്‍ മലിനപ്പെടുന്നത് തടയാന്‍ സ്വയം പ്രഖ്യാപിത പരിസ്ഥിതി പ്രവര്‍ത്തകരും മറ്റും കച്ചകെട്ടി ഇറങ്ങിയെങ്കിലും അതിന് പിന്നില്‍ സ്വാര്‍ത്ഥമായ ലക്ഷ്യങ്ങള്‍ മാത്രമാലിരുന്നു. അപ്പോഴും പെരിയാര്‍ കറുത്തും ദുര്‍ഗന്ധം വമിച്ചും ഒഴുകിക്കൊണ്ടിരുന്നു. കൃഷി ജീവിത മാര്‍ഗമാക്കി മാറ്റിയ നിരവധി പാവങ്ങളുടെ മുന്നിലേക്കാണ് ഗെയില്‍ ഇപ്പോള്‍ നദിയെയും നാടിനെയും കൊല്ലുന്ന കാലങ്ങള്‍ പഴക്കമുള്ള രഹസ്യ വിഷവാഹിനി പൈപ്പുകള്‍ തുറന്നു വെച്ച്‌ കാട്ടിയത്. എ.സി.പി.എല്‍ എന്ന കാര്‍ബണ്‍ കമ്പനിയില്‍ നിന്നും എടയാറ്റ് ചാല്‍ വരെ പുറം ലോകമറിയാതെ മണ്ണിട്ട് മൂടിയ ആ പൈപ്പിനെക്കുറിച്ച്‌ ഒു സര്‍ക്കാരും ഏജന്‍സികള്‍ക്കും അറിവില്ല. കാര്‍ബണ്‍ വിഷമൊഴുക്കുന്ന ഈ രഹസ്യ പൈപ്പ് ഇല്ലാതാക്കിയത് എടയാര്‍ ആലുവ മേഘലയില്‍ പൊന്നു വിളയിച്ചിരുന്ന നൂറുകണക്കിന് ഏക്കര്‍ വരുന്ന പാടശേഖരമാണ്. പരിസ്ഥിതി എഞ്ചിനീയറായിരുന്ന തൃദീപ് കുമാര്‍ പി.സി.ബിയുടെ എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയറായിരുന്ന കാലത്താണ് എടയാറ്റ് മേഘല നാശോന്മുഖമായത്. ഇനിയും ഇതിനെതിരെ പ്രതിഷേധിക്കതിരുന്നാല്‍ മണ്ണും വായുവും മലിനപ്പെടും. എടയാറ്റ് ചാല്‍ പാടശേഖരം തന്നെ ഇല്ലാതാക്കിയവര്‍ക്കെതിരെ നടപടി സ്വീകരിച്ച്‌ എടയാറിനെയും കൃഷിക്കാരെയും സംരക്ഷിക്കാന്‍ ആരുണ്ട് എന്ന കേരളക്കരയുടെ ചേദ്യത്തിന് സര്‍ക്കാര്‍ തന്നെ ഒരു മറുപടി നല്‍കണം.

Post A Comment: