നടപടികൊണ്ട് പട്ടികജാതി-പട്ടിക വിഭാഗക്കാര്‍ക്ക് ഒരു നഷ്ടവും വരാനില്ലപാലക്കാട്: ദേവസ്വം ബോര്‍ഡില്‍ മുന്നോക്കക്കാര്‍ക്ക് സാമ്പത്തിക സംവരണം നല്‍കുന്നതിനെ ചിലര്‍ എതിര്‍ക്കുന്നത് എന്തിനാണെന്ന് മനസിലാവുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുന്നോക്കക്കാര്‍ക്ക് സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തുന്നതിനോടൊപ്പം പിന്നാക്ക വിഭാഗങ്ങളുടെ സംവരണ ശതമാനവും ഉയര്‍ത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നടപടികൊണ്ട് പട്ടികജാതി-പട്ടിക വിഭാഗക്കാര്‍ക്ക് ഒരു നഷ്ടവും വരാനില്ല. ഇതിലൂടെ സംവരണ ആനുകൂല്യങ്ങള്‍ കൂടുകയാണ് ചെയ്യുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സംവരണം ഏര്‍പ്പെടുത്തിയ തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോവില്ല. ഇപ്പോള്‍ ഉന്നയിക്കുന്ന ആശങ്കകള്‍ എല്ലാം അടിസ്ഥാനമില്ലാത്തതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

Post A Comment: