പ്ലാന്‍റിലെ ജീവനക്കാരാണ്​ മരിച്ചത്​. സ്ഫോടനത്തില്‍ നൂറിലേറെ പേര്‍ക്ക് പൊള്ളലേറ്റു
റായ്ബറേലി: ഉത്തര്‍പ്രദേശിലെ റായ്ബറേലിക്കടുത്ത് ഉച്ചഹാറില്‍ നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പറേഷ​​ന്‍റെ (എന്‍.ടി.പി.സി) പ്ലാന്‍റിലുണ്ടായ സ്ഫോടനത്തില്‍ എട്ടു പേര്‍ മരിച്ചു. നീരാവി കടന്നുപോകുന്ന ബോയ്​ലര്‍ ട്യൂബ്​ പൊട്ടിത്തെറിച്ചാണ്​ അപകടമുണ്ടായത്​. പ്ലാന്‍റിലെ ജീവനക്കാരാണ്​ മരിച്ചത്​. സ്ഫോടനത്തില്‍ നൂറിലേറെ പേര്‍ക്ക് പൊള്ളലേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പൊള്ളലേറ്റവരെ ലഖ്​നോവിലെ ആശുപത്രിയിലേക്ക്​ മാറ്റി. സംഭവം നടക്കുമ്പോള്‍ 150-ഓളം ജീവനക്കാര്‍ കേന്ദ്രത്തിലുണ്ടായിരുന്നു. പ്ലാന്‍റി​​ന്‍റെ ആറാമത്തെ യൂണിറ്റിലാണ് അപകടം നടന്നത്. അപകടത്തെ തുടര്‍ന്ന്​ പ്ലാന്‍റ്​ താല്‍ക്കാലികമായി അടച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ടു ലക്ഷം രൂപ വീതവും ഗുരുതര പരിക്കേറ്റവര്‍ക്ക് 50,000 രൂപവീതവും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. 1988ലാണ് പ്ലാന്‍റില്‍ വൈദ്യുതി നിര്‍മാണം തുടങ്ങിയത്.

Post A Comment: